ഉമയുടെ സസ്പെന്‍ഷന്‍: ആര്‍എസ്എസ് കൈകഴുകുന്നു
ദില്ലി: ഉമാഭാരതിയെ ബിജെപിയില്‍ നിന്നും സസ്പെന്റ് ചെയ്ത പ്രശ്നത്തില്‍ ആര്‍എസ്എസ് കൈകഴുകുന്നു. ഇത് ആര്‍എസ്എസിനു പ്രതികരിക്കാനുള്ള വിഷയമല്ലെന്ന് ആര്‍എസ്എസ് വക്താവ് രാംമാധവ് പറഞ്ഞു.
ആര്‍എസ്എസ് എപ്പോഴും അച്ചടക്കതിന് പരമപ്രാധാന്യം നല്‍കുന്നുണ്ട്. അച്ചടക്കവുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തിലും ആര്‍എസ്എസ് ഇടപെടാറില്ല- രാമാധവ് വ്യക്തമാക്കി.
2004 നവംബറില്‍ നിന്ന് ബിജെപിയില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഉമാഭാരതിയെ തിരിച്ചെടുക്കാന്‍ സമ്മര്‍ദം ചെലുത്തിയത് ആര്‍എസ്എസ് ആയിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് ആര്‍എഎസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേഷ് സോണിയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ഉമയുമായുള്ള ആര്‍എസ്എസ് ബന്ധത്തില്‍ വിള്ളല്‍ വീണു. ഹിന്ദുത്വ വിഷയത്തില്‍ തീവ്രവാദപരമായ നിലപാടാണ് ഉമാഭാരതി കൈകൊണ്ടിരുന്നതെങ്കിലും സുരേഷ് സോണിയ്ക്കെതിരായ വിമര്‍ശനത്തോടെ ആര്‍എസ്എസ് അവര്‍ക്കെതിരാവുകയായിരുന്നു.












Click it and Unblock the Notifications