ഉമാഭാരതിയെ ബിജെപിയില്‍ നിന്നും സസ്പെന്റ് ചെയ്തു
ദില്ലി: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഉമാഭാരതിയുടെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്തു.
നവംബര്‍ 30 ബുധനാഴ്ച ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഉമാഭാരതിക്ക് നോട്ടീസ് നല്‍കാനും പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ ജെറ്റ്ലിയാണ് തീരുമാനം അറിയിച്ചത്. ബിജെപി പ്രസിഡന്റ് എല്‍.കെ.അദ്വാനിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മുന്‍പ്രധാനമന്ത്രി എ.ബി.വാജ്പേയി, മുരളി മനോഹര്‍ ജോഷി, ജസ്വന്ത്സിംഗ്, എം.വെങ്കയ്യനായിഡു, രാജ്നാഥ്സിംഗ്, സുഷമ സ്വരാജ്, സഞ്ജയ് ജോഷി, അരുണ്‍ ജെറ്റ്ലി എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications