ബസും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു
ചങ്ങനാശേരി: സ്വകാര്യ ബസിടിച്ച് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അച്ഛനും മകനും മരിച്ചു.
ചങ്ങനാശേരി പട്ടാത്തിമുക്ക് ആനന്ദ് പ്രസുടമ പാറേക്കാട്ടില്‍ സുഭാഷ് (40), ഏകമകന്‍ സുഭീഷ് (ഒമ്പത്) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. നവംബര്‍ 30 ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ പാത്താമുട്ടം എഞ്ചിനീയറിംഗ് കോളജിന് സമീപമാണ് അപകടം നടന്നത്.
ബസിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ ഇരുവരുടെയും മേല്‍ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. സുഭീഷിനെ സ്കൂളില്‍ വിടുന്നതിനായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്.












Click it and Unblock the Notifications