കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി.എസ്.ശ്രീധരന്‍ പിള്ള രാജി പിന്‍വലിക്കുന്നു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കേന്ദ്രനേതൃത്വത്തിന്റെ ആവശ്യമംഗീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു.

ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടാവും. കേരളത്തിന്റെ ചുമതലയുള്ള എല്‍.ഗണേഷുമായി ചര്‍ച്ച നടത്തിയതിനു ശേഷമാവും പ്രഖ്യാപനമുണ്ടാവുക. എല്‍.കെ.അദ്വാനിയുടെ നിര്‍ദേശ പ്രകാരമാണ് താന്‍ രാജി പിന്‍വലിക്കുന്നത്. തിരുവനന്തപുരത്ത് നവംബര്‍ 30 ബുധനാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി അധ്യക്ഷസ്ഥാനത്ത് നിന്നുള്ള രാജി കൊണ്ട് താന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ നേടിക്കഴിഞ്ഞതായി ശ്രീധരന്‍ പിള്ള പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് കേന്ദ്രം പ്രശ്നത്തില്‍ വേഗത്തില്‍ ഇടപെടുകയും പ്രശ്നപരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മറ്റിയേയും ചുമതലപ്പെടുത്തി- ശ്രീധരന്‍ പിള്ള പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X