കുന്നംകുളത്ത് ബസും വാനും കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്
തൃശൂര്‍: കുന്നംകുളം പെരുമ്പിലാവില്‍ സ്വകാര്യബസും കെഎസ്ആര്‍ടിസി വര്‍ക്ഷോപ് വാനും തമ്മില്‍ കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ്.
നവംബര്‍ 30 ബുധനാഴ്ച രാവിലെ 8.30നാണ് കണ്ണൂരില്‍ നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബസ് വാനുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ഇരുവാഹനങ്ങളുടേയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വാഹനങ്ങളുടെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് കുന്നംകുളം-പെരുമ്പിലാവ് റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
അപകടത്തില്‍ സാരമായി പരിക്കേറ്റവരെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications