മണിയപ്പന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം
തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ആലപ്പുഴ സ്വദേശി മണിയപ്പന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
മണിയപ്പന്റെ അച്ഛനമ്മമാര്‍ക്ക് സൗജന്യ ചികിത്സക്ക് സൗകര്യമൊരുക്കും. നവംബര്‍ 30 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ സീറ്റുകളില്‍ 134 പിജി സീറ്റുകള്‍ വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. തമിഴ്നാട്ടിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തില്‍ വിലക്കയറ്റമുണ്ടാവാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications