ഉമ്മന്‍ചാണ്ടിക്ക് ലയണ്‍സ് ക്ലബ് അവാര്‍ഡ്
കോട്ടയം: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷലിന്റെ മെഡല്‍ ഓഫ് മെറിറ്റ് അവാര്‍ഡിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തിരഞ്ഞെടുത്തു. ലയണ്‍സ് ക്ലബ് പ്രതിനിധികളായ കെ.പി.എ.ഹാറൂണും സി.വി.മാത്യൂസും കോട്ടയത്ത് നവംബര്‍ 30 ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഒരു ഭരണാധികാരിയെന്ന നിലക്ക് കഴിഞ്ഞ ഒരു വര്‍ഷം സാംസ്കാരിക, സാമൂഹ്യ, ധാര്‍മിക മേഖലകളില്‍ ഉമ്മന്‍ചാണ്ടി നല്‍കിയ സംഭാവനക്കാണ് അവാര്‍ഡ്. പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് ഡിസംബര്‍ 10ന് ഇവിടെ നടക്കുന്ന ചടങ്ങില്‍ വച്ച് അദ്ദേഹത്തിന് സമ്മാനിക്കും. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. അശോക്.വി.മേത്തയായിരിക്കും അവാര്‍ഡ് സമ്മാനിക്കുക.
സംസ്ഥാനത്തെ കുടിവെള്ള പദ്ധതിക്കുള്ള ലയണ്‍സ് ക്ലബ്ബിന്റെ അഞ്ചുകോടിയുടെ സംഭാവനയും വിശപ്പില്ലാത്ത കേരളം എന്ന പദ്ധതിക്കുള്ള സഹായവും ഈ ചടങ്ങില്‍ വച്ച് പ്രഖ്യാപിക്കും.












Click it and Unblock the Notifications