കരുണാകരന്‍ രാഷ്ട്രീയം വിടരുതെന്നു പ്രാര്‍ഥന: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു വോട്ടു മറിച്ചതു തെളിഞ്ഞതിന്റെ പേരില്‍ കെ.കരുണാകരന്‍ രാഷ്ട്രീയം വിടരുതെന്നാണ് തന്റെ പ്രാര്‍ഥനയെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
വോട്ടു മറിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇനി പുറത്തു വരാനിരിക്കുന്നതേയുള്ളൂനെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നവംബര്‍ 30 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് ലഭിച്ചത് ഇടതുമുന്നണിക്കാണ്. ബിജെപി വോട്ട് കോണ്‍ഗ്രസ് മറിക്കുന്നുവെന്ന് ആരോപിക്കുകയും ബിജെപി വോട്ട് തട്ടിയെടുക്കുകയും സിപിഎമ്മിന്റെ പതിവാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications