എം.വിജയനുണ്ണി പുതിയ ചീഫ് സെക്രട്ടറി
തിരുവനന്തപുരം: എം.വിജയനുണ്ണിയെ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ലിസി ജേക്കബാണ് പുതിയ അഡീഷണല്‍ ചീഫ് സെക്രട്ടറി.
നവംബര്‍ 30 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലുള്ള ചീഫ് സെക്രട്ടറി സി.രാമചന്ദ്രന്‍ നവംബര്‍ 30ന് സര്‍വീസില്‍ നിന്നു വിരമിക്കുന്ന ഒഴിവിലാണ് വിജയനുണ്ണിയെ നിയമിക്കുന്നത്. നവംബര്‍ ഒന്നിനാണ് രാമചന്ദ്രന്‍ ചീഫ് സെക്രട്ടറിയായി സ്ഥാനമേറ്റത്. 2006 ജനവരി 31ന് വിജയനുണ്ണി വിരമിക്കും.












Click it and Unblock the Notifications