എല്ലാ ഗ്രാമങ്ങളിലും മൃഗാശുപത്രികള്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും മൃഗാശുപത്രികള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ഇപ്പോഴുള്ളതിന് പുറമെ 23 മൃഗാശുപത്രികള്‍ക്ക് അനുമതി നല്‍കാനും സംസ്ഥാനത്ത് എല്ലാ സ്ഥലങ്ങളിലും സേവനത്തിനായി 21 മൃഗഡോക്ടര്‍മാരെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടു കൂടി കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ചുരുങ്ങിയത് ഒരു മൃഗാശുപത്രി വീതമെങ്കിലും ഉണ്ടാകും.
ആരോഗ്യമേഖലയിലെ ആധുനിക സൗകര്യങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കേരളത്തില്‍ പുതിയ മൃഗാശുപത്രികള്‍ തുടങ്ങാനുള്ള നീക്കം മറ്റൊരു അംഗീകാരം കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications