വെള്ളാപ്പള്ളി രേഖകള്‍ നല്‍കിയിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വികസനപദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി കെ.സി.വേണുഗോപാലിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ തന്റെ കൈവശമുണ്ടെന്നു പറയുന്ന രേഖകല്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ ഇതുവരെ തനിക്ക് കൈമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
രേഖകള്‍ തനിക്ക് നല്‍കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ വെള്ളാപ്പള്ളിക്ക് സ്വാതന്ത്യ്രമുണ്ട്. എന്നാല്‍ അതു ചോദിക്കേണ്ടത് തന്റെ കടമയാണ്.
സമുദായ സംഘടനകളെ യുഡിഎഫ് സര്‍ക്കാര്‍ പ്രീണിപ്പിക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ ഒരു സമുദായ സംഘടനകളും സര്‍ക്കാരിനെ പിന്‍തുണക്കുന്നില്ല. സമുദായ സംഘടനകളെ സര്‍ക്കാരിന് ഭയമില്ല. എന്നാല്‍ ജനാധിപത്യമനുസരിച്ച് എല്ലാ സമുദായങ്ങളോടും സഹിഷ്ണുത കാട്ടേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. അതുകൊണ്ടാണ് വിമര്‍ശനങ്ങള്‍ സഹിക്കുന്നത്. രേഖകള്‍ തരില്ലെന്ന് വെളളാപ്പള്ളി പറഞ്ഞാല്‍ പിന്നെ നിവൃത്തിയില്ല.
എന്‍എസ്എസിന്റെ ആവശ്യപ്രകാരം ദേവസ്വം ബോര്‍ഡിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications