Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐജിക്കെതിരെ നടപടിയെടുക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: എംജി കോളജിലെ പൊലീസ് നടപടിക്കിടെ ഐജി ടി.പി. സെന്‍കുമാര്‍ പൊലീസുകാരന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച സംഭവത്തിന്റെ പേരില്‍ ഐജിക്കെതിരെ നടപിടയൊന്നും എടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

സെന്‍ കുമാര്‍ തെറ്റു ചെയ്തുവെന്ന് കരുതുന്നതില്ല. എംജികോളജില്‍ നടപടി അനിവാര്യമായ ഘട്ടത്തിലാണ് പൊലീസ് കോളജില്‍ കടന്നത്. എന്നാല്‍ അപ്പോഴും പൊലീസ് ആത്മസംയമനം പാലിക്കണമായിരുന്നു. അത് ഉറപ്പാക്കാനുള്ള നടപടികളാണ് ഐ.ജി എടുത്തത്. ദൃശ്യ മാധ്യമങ്ങളിലൂടെ അത് എല്ലാവരും കണ്ടതാണ്.

പൊലീസ് അസോസിയേഷനും ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം ഉണ്ടെങ്കിലും അത് സര്‍ക്കാര്‍ കാര്യമാക്കുന്നില്ല. ഒരു ഐപിഎസ് ഉദ്യോഗസ്ഥനും സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ല. സെന്‍കുമാര്‍ പ്രശ്നത്തെപ്പറ്റി പലരോടും അഭിപ്രായം ആരാഞ്ഞു. അവര്‍ക്കും സര്‍ക്കാരിന്റെ നിലപാടാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+