വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തും: തേറമ്പില്‍
കണ്ണൂര്‍: വിവരാവകാശ നിയമം രാജ്യത്തെ ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ പറഞ്ഞു. കണ്ണൂര്‍ കോടതി സെന്റിനറി കമ്മിറ്റിയും സുദിനം ദിനപത്രവും സംയുക്തമായി സംഘടിപ്പിച്ച വിവരാവകാശ നിയമത്തെ പറ്റിയുള്ള സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശ ബില്‍ ജനങ്ങളെ ശക്തിപ്പെടുത്തും. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒന്നാണ് ഈ ബില്‍. ഇതിന്റെ പ്രസക്തി നഷ്ടപ്പെടുന്നതിന് മുന്‍പു തന്നെ നടപ്പാക്കാന്‍ രാഷ്ട്രീയക്കാര്‍ തയ്യാറാകണം.
ജനങ്ങളില്‍ ശരിയായ വിവരങ്ങള്‍ എത്തിക്കുവാനും അങ്ങനെ ജനാധിപത്യവ്യവസ്ഥ ശക്തിപ്പെടുത്താനും മാധ്യമങ്ങള്‍ക്കു കഴിയുമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications