വി.ആര്‍.കൃഷ്ണയ്യര്‍ക്ക് മനുഷ്യാവകാശ പ്രവര്‍ത്തനത്തിന് അവാര്‍ഡ്
കൊച്ചി: മനുഷ്യാവകാശ സംരക്ഷണ രംഗത്തെ ആജീവനാന്ത സംഭാവനക്കുള്ള അവാര്‍ഡ് മുന്‍സുപ്രീം കോടതി ജഡ്ജി വി.ആര്‍ കൃഷ്ണയ്യര്‍ക്ക് സമ്മാനിക്കും. മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും മനുഷ്യാവകാശ വക്കീല്‍മാരുടേയും സംഘടനയായ ഹ്യുമണ്‍ റൈറ്റ് ഇനീഷ്യേറ്റീവ് എന്ന സംഘടനയാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.
വക്കീല്‍, മന്ത്രി, നിയമജ്ഞന്‍, ഹൈക്കോടതി ജഡ്ജി, സുപ്രീകോടതി ജഡ്ജി, ലോ കമ്മീഷന്‍ അംഗം തുടങ്ങിയ രംഗങ്ങളിലുള്ള സംഭാവനക്കാണ് കൃഷ്ണയ്യര്‍ക്ക് അവാര്‍ഡ് സമ്മാനിക്കുന്നത്. കൊച്ചിയില്‍ ഡിസംബര്‍ അഞ്ചിന് നടക്കുന്ന ചടങ്ങില്‍ വച്ച് സംസ്ഥാന ഗവര്‍ണര്‍ ആര്‍.എല്‍ ഭാട്യയായിരിക്കും അവാര്‍ഡ് നല്‍കുക.
കൃഷ്ണയ്യരെ കുറിച്ച് സുപ്രീംകോടതിയെ മുതിര്‍ന്ന അഭിഭാഷകനായ ജോസഫ് രചിച്ച എഴുതിയ പുസ്തകത്തിന്റെ പ്രകാശനകര്‍മവും ചടങ്ങില്‍ വച്ചു നടക്കും.












Click it and Unblock the Notifications