Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഐസി: അന്തിമതീരുമാനം പിബിക്ക് വിട്ടു

തിരുവനന്തപുരം: കരുണാകരന്റെ ഡിഐസിയെ ഇടതുമുന്നണിയില്‍ പ്രവേശിപ്പിക്കുന്നതിന് സിപിഎം സംസ്ഥാന കമ്മറ്റിയില്‍ ധാരണയായി. എന്നാല്‍ ഇതുസംബന്ധിച്ച അന്തിമതീരുമാനം പോളിറ്റ് ബ്യൂറോക്കു വിട്ടിട്ടുണ്ട്.

സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം പിബിക്കു വിടാന്‍ നവംബര്‍ 29 ചൊവ്വാഴ്ച സമാപിച്ച സിപിഎം സംസ്ഥാന കമ്മറ്റിയില്‍ തീരുമാനമായത്.

ഡിഐസി ബന്ധത്തിന്റെ കാര്യത്തില്‍ കമ്മറ്റി യോഗത്തില്‍ കാര്യമായ എതിര്‍പ്പുണ്ടായില്ല. സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളില്‍ ഇന്ദിരാകോണ്‍ഗ്രസുമായി സഹകരിച്ചു നീങ്ങാന്‍ ഞായറാഴ്ച തന്നെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു. എന്നാല്‍ പുതിയ ഒരു പാര്‍ട്ടിയെ ഉള്‍പ്പെടുത്തുമ്പോള്‍ മന്ത്രിസഭയില്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതടക്കമുള്ള നയപരമായ കാര്യങ്ങള്‍ കൂടി തീരുമാനിക്കേണ്ടതിനാലാണ് തീരുമാനം പിബിക്കു വിട്ടത്. ഇതു സംബന്ധിച്ച് പാര്‍ട്ടിയില്‍ വിഎസ് പക്ഷം ഉയര്‍ത്തുന്ന എതിര്‍പ്പും ഈ തീരുമാനത്തിന് കാരണമായിട്ടുണ്ട്.

ഇന്ദിരാകോണ്‍ഗ്രസുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മറ്റിയിലും സെക്രട്ടറിയേറ്റിലും നടന്ന ചര്‍ച്ചകളുടെ മിനിട്സ് പിബിക്ക് സമര്‍പ്പിക്കാനും സംസ്ഥാന കമ്മറ്റിയില്‍ തീരുമാനമായിട്ടുണ്ടെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+