പരിക്കേറ്റ സിഐക്ക് 3 ലക്ഷം ചികിത്സാ സഹായം
തിരുവനന്തപുരം: എംജി കോളജില്‍ വിദ്യാര്‍ത്ഥികളുടെ ബോംബേറില്‍ കാല്‍ തകര്‍ന്ന സിഐ മോഹനന്‍ നായര്‍ക്ക് മൂന്നു ലക്ഷം രൂപ ചികിത്സസഹായം നല്‍കും.
അതേ സമയം വിദ്യാര്‍ത്ഥികളും പൊലീസുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന തിരുവനന്തപുരം എംജി കോളജില്‍ ക്ലാസുകള്‍ നവംബര്‍ 30 ബുധനാഴ്ച പുനരാരംഭിക്കും. ഇതോടുനുബന്ധിച്ച് കനത്ത പൊലീസ് സന്നാഹമാണ് കോളജിന് പുറത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബര്‍ 23നാണ് കോളജില്‍ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പൊലീസിന് നേരെ വിദ്യാര്‍ത്ഥികള്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് കോളജില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ നടത്തിയ ബോംബേറിലാണ് സിഐയുടെ കാലിന് പരിക്കേറ്റത്.












Click it and Unblock the Notifications