പാലക്കാട് നഗരസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യും
കൊച്ചി: പാലക്കാട് നഗരസഭ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ശുപാര്‍ശ ചെയ്യും. നഗരസഭാ പ്രതിസന്ധി പരിഹരിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം.
ഡിസംബര്‍ രണ്ട് വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിക്കുന്നത്.
ചെയര്‍മാനില്ലാത്തതു കാരണം പാലക്കാട് നഗരസഭാ ഭരണം പ്രതിസന്ധിയിലായിരുന്നു. ഇതു സംബന്ധിച്ച് സര്‍വകക്ഷിയോഗത്തിലൂടെ പ്രശ്നപരിഹാരം കാണാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതെത്തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തെങ്കിലും അത് പരാജയപ്പെട്ടിരുന്നു.












Click it and Unblock the Notifications