ശമ്പള പരിഷ്കരണ വാഗ്ദാനം പാലിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ശമ്പള പരിഷ്കരണം സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനത്തില്‍ നിന്നു ഒഴിഞ്ഞുമാറില്ലെന്നും ഇക്കാര്യം ശമ്പള കമ്മിഷനെ അറിയിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
നവംബര്‍ 30 ബുധനാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലെ പിജി ഡിഗ്രി, ഡിപ്ലോമ കോഴ്സുകളുടെയും സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകളുടെയും സീറ്റ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. അടുത്ത സാമ്പത്തികവര്‍ഷത്തെ പദ്ധതിക്ക് രൂപം നല്‍കുന്നതിനായി നവംബര്‍ മൂന്നിന് രാവിലെ പ്രത്യേക മന്ത്രിസഭായോഗം ചേരും.












Click it and Unblock the Notifications