Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഐസി: ചര്‍ച്ച നടത്തിയെന്ന് പിണറായി

തിരുവനന്തപുരം: ഡിഐസിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് സിപിഎമ്മില്‍ പ്രാഥമിക ചര്‍ച്ച നടന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ ദേശീയ നേതൃത്വവുമായി ആലോചിച്ച് അന്തിമതീരുമാനമെടുക്കും. തിരുവനന്തപുരത്ത് ഡിഐസി ഫലപ്രദമായി എല്‍ഡിഎഫിനെ സഹായിച്ചിട്ടുണ്ട്.

കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തിനൊപ്പമാണെന്ന് പിണറായി വിജയന്‍ അവകാശപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ പലവിധ പ്രശ്നങ്ങളെ നേരിട്ടപ്പോഴും ഇടതുപക്ഷം സ്വീകരിച്ച സമീപനമാണ് ഇതിനു കാരണമെന്ന് പിണറായി ചൂണ്ടിക്കാട്ടി.

ആര്‍എസ്എസിനെ കൂടെനിര്‍ത്തുന്ന വഴിവിട്ട സമീപനമാണ് യുഡിഎഫ് എപ്പോഴും സ്വീകരിക്കുന്നത്. തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പിലും അത് ആവര്‍ത്തിച്ചു. ഇതുമടുത്തവരാണ് യുഡിഎഫിനും ബിജെപിക്കുമെതിരെ തിരിഞ്ഞത്. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളിലും ഈ ധാരണ തുടര്‍ന്നാലും ഇടതുമുന്നണിക്ക് ആശങ്കയില്ല. ഇടതുമുന്നണിക്ക് ആര്‍എസ്എസ് വോട്ട് വേണ്ട.

സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പൊതുവിതരണ സമ്പ്രദായം തകര്‍ന്നതിനാലാണ് വിലക്കയറ്റം നിയന്ത്രിക്കാനാവാത്തതെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+