ഉദ്യോഗസ്ഥയുടെ ആത്മഹത്യ: വിജിലന്‍സ് ഡയറക്ടര്‍ അന്വേഷിക്കും
തിരുവനന്തപുരം: മേലുദ്യോഗസ്ഥന്റെ പീഡനം മൂലം വനിതാ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷിക്കും. നവംബര്‍ 30 ബുധനാഴ്ച ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് ഡയറക്ടറോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥയായ വിളപ്പിശാല സ്വദേശി ഇന്ദിരാവതിയമ്മയാണ് ആത്മഹത്യ ചെയ്തത്. പൂജപ്പുര സ്പെഷല്‍ ഇന്‍വെസ്റിഗേഷന്‍ യൂണിറ്റിലെ പൊലീസ് സൂപ്രണ്ട് കെ.എ.വേലായുധന്‍ ചെട്ട്യാരുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റന്റായി ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. വേലായുധന്‍ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്നാണ് ആരോപണം.












Click it and Unblock the Notifications