മണിയപ്പന്‍ വധം ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചു
യുഎന്‍: ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ഡ്രൈവറായ ആലപ്പുഴ സ്വദേശി മണിയപ്പനെ താലിബാല്‍ വധിച്ച സംഭവം ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചു. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ യുഎന്‍ അംബാസഡര്‍ നിരുപം സെന്‍ ആണ് ഇക്കാര്യം ഉന്നയിച്ചത്.
മണിയപ്പനെ വധിച്ച മനുഷ്യത്വരഹിതമായ സംഭവം ഭീകരതക്കെതിരെ പോരാടേണ്ടതിന്റേയും അവരുടെ സാമ്പത്തിക, പരിശീലന കേന്ദ്രങ്ങളെ ആക്രമിക്കേണ്ടതിന്റേയും ആവശ്യകതയാണ് കാണിക്കുന്നത്. അഫ്ഗാനിലെ ഭീകരര്‍ക്ക് തെക്കുകിഴക്കന്‍ രാജ്യങ്ങളില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന് വ്യക്തമാണെന്ന് പാകിസ്ഥാനെ പേരെടുത്തു പരാമര്‍ശിക്കാതെ നിരുപം സെന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ എല്ലാ രാജ്യങ്ങളും പ്രതികരിക്കേണ്ടതാണ്. എന്നാല്‍ പ്രതികരണത്തില്‍ മാത്രമൊതുക്കാതെ ഭീകരരുടെ കേന്ദ്രങ്ങളെ ആക്രമിക്കുകയാണ് വേണ്ടത്.
മണിയപ്പനെന്ന നിരപരാധിയെ വധിച്ച സംഭവം മനുഷ്യത്വരഹിതമായിപ്പോയി. ഈ ക്രൂരമായ സംഭവത്തിന്റെ ഉത്തരവാദിത്വം താലിബാനും അവരെ പിന്‍താങ്ങുന്നവര്‍ക്കുമാണെന്നും നിരുപം പറഞ്ഞു.












Click it and Unblock the Notifications