ഓഹരി സൂചിക 156 പോയിന്റ് ഉയര്‍ന്നു
മുംബൈ: ഓഹരി സൂചിക ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച 156 പോയിന്റ് ഉയര്‍ന്ന് 8944.78ല്‍ ക്ലോസ് ചെയ്തു.
ബുധനാഴ്ച 8788.91ല്‍ ക്ലോസ് ചെയ്ത സൂചിക വ്യാഴാഴ്ച 8813.82ലാണ് തുടങ്ങിയത്. പിന്നീട് 8769.46നും 8960.11നും ഇടയില്‍ സഞ്ചരിച്ച സൂചിക 8944.78ല്‍ ക്ലോസ് ചെയ്യുകയായിരുന്നു.
വിദേശ ധനസ്ഥാപനങ്ങളുടെ ഉയര്‍ന്ന തോതിലുള്ള നിക്ഷേപം തന്നെയാണ് സൂചികയുടെ വളര്‍ച്ചക്കു കാരണം. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, എസിസി, ഗ്രാസിം, ഭെല്‍, ടിസിഎസ്, എല്‍ ആന്റ് ടി, സിപ്ല, എച്ച്ഡിഎഫ്സി, റാന്‍ബാക്സി, എസ്ബിഐ, ഒഎന്‍ജിസി, ടാറ്റ മോട്ടോര്‍സ്, മാരുതി, സത്യം, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിസിഐസിഐ ബാങ്ക് തുടങ്ങിയ കമ്പനികള്‍ നേട്ടമുണ്ടാക്കി.












Click it and Unblock the Notifications