എംഎല്‍എ വധം: എംപി കോടതിയില്‍ കീഴടങ്ങും
ദില്ലി: ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ ബിജെപി എംഎല്‍എ വധിക്കപ്പെട്ട കേസിലെ പ്രതിയായ പാര്‍ലമെന്റംഗം അഫ്സല്‍ അന്‍സാരി താന്‍ ഉടന്‍ കോടതിയില്‍ കീഴടങ്ങുമെന്ന് ലോക്സഭയില്‍ അറിയിച്ചു.
ചൊവ്വാഴ്ചയാണ് ബിജെപി എംഎല്‍എ കൃഷ്ണാനന്ദ് റായി ഗാസിപൂരിലെ ഹൈവേയില്‍ കൊല ചെയ്യപ്പെട്ടത്. കേസില്‍ ഉത്തര്‍പ്രദേശ് പൊലീസ് ഫയല്‍ ചെയ്ത എഫ്ഐആറില്‍ അഫ്സല്‍ അന്‍സാരിയും അദ്ദേഹത്തിന്റെസഹോദരനും സ്വതന്ത്ര എംഎല്‍എയുമായ മുക്തര്‍ അന്‍സാരിയും ഉള്‍പ്പെടെ 10 പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.
കൊലയെ തുടര്‍ന്ന് ഗാസിപൂരില്‍ ഒട്ടേറെ അക്രമങ്ങള്‍ നടന്നിരുന്നു. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലയില്‍ കലാശിച്ചത്.












Click it and Unblock the Notifications