എയര്‍ ഇന്ത്യാ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനമില്ല
ദില്ലി: എയര്‍ ഇന്ത്യയേയും ഇന്ത്യന്‍ എയര്‍ലൈന്‍സിനേയും ലയിപ്പിച്ച് ഒറ്റ കമ്പനിയാക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്രവ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ലോക്സഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രണ്ടു വിമാനക്കമ്പനികളും വളരെയേറെ മത്സരമുള്ള ഒരു രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ഇരുകമ്പനികളും മത്സരത്തിന് യോജിച്ചവിധം സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നുമുണ്ട്. സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വിമാനങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഇരുകമ്പനികളും.
നിലവിലെ നിയമപ്രകാരം പുതിയ വിമാനത്താവളങ്ങളില്‍ 74 ശതമാനം വരെ വിദേശനിക്ഷേപം അനുവദിക്കുന്നുണ്ടെന്നും മുംബൈ, ദില്ലി വിമാനത്താവളങ്ങള്‍ 49 ശതമാനം വിദേശനിക്ഷേപം അനുവദിച്ച് സ്വകാര്യ-പൊതു സംരംഭമായി വികസിപ്പിക്കുമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.












Click it and Unblock the Notifications