എണ്ണക്കമ്പനികള്‍ വിമാന ഇന്ധന വില കുറച്ചു
ദില്ലി: പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിമാന ഇന്ധന വില കുറച്ചു. കിലോലിറ്ററിന് 4000 രൂപയാണ് ഇന്ധനവിലയില്‍ കുറവുവന്നിരിക്കുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില താഴ്ന്നതു കൊണ്ടാണ് രാജ്യത്തും ഇന്ധനവില കുറച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില 1.8 ശതമാനം താഴ്ന്നത് കൊണ്ട് നവംബറിലും വിമാനഇന്ധനവില എണ്ണക്കമ്പനികള്‍ കുറച്ചിരുന്നു.
വിമാനഇന്ധനവിലയില്‍ വര്‍ദ്ധവുണ്ടായാല്‍ സാധാരണ വിമാനക്കമ്പനികള്‍ നിരക്കു വര്‍ദ്ധിപ്പിക്കാറുണ്ട്.












Click it and Unblock the Notifications