അമിതാഭ് ബച്ചന് ഒരു മാസം വിശ്രമം
മുംബൈ: ശസ്ത്രക്രിയക്ക് വിധേയനായ ബോളിവുഡ് മെഗാതാരം അമിതാഭ് ബച്ചന് ഒരു മാസത്തെ വിശ്രമം വേണ്ടിവരും. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് കടുത് വയറുവേദനയെ തുടര്‍ന്ന് ബച്ചന് അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ശസ്ത്രക്രിയ നടത്തിയത്.
ഒരു മാസം പൂര്‍ണമായും വിശ്രമിക്കണമെന്നാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത എട്ട്-പത്ത് ദിവസങ്ങള്‍ കൂടി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരിക്കും.
ഒരു മാസത്തോളം ബച്ചന്‍ ഷൂട്ടിംഗുകളില്‍ നിന്നും മറ്റു തിരക്കുകളില്‍ നിന്നും പൂര്‍ണമായി ഒഴിഞ്ഞുനില്‍ക്കും. ബച്ചന്‍ ഇപ്പോള്‍ സാധാരണനിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications