കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി അംഗങ്ങള്‍ ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

  • By Staff
Google Oneindia Malayalam News

ദില്ലി: ഗാസിയാപൂരില്‍ ബിജെപി എംഎല്‍എ വധിക്കപ്പെട്ട സംഭവത്തോടുള്ള കേന്ദ്രത്തിന്റെ പ്രതികരണത്തില്‍ അസംതൃപ്തി രേഖപ്പെടുത്തി ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എന്‍ഡിഎ അംഗങ്ങള്‍ ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ശൂന്യവേളയില്‍ ബിജെപി ഉപനേതാവ് വി.കെ.മല്‍ഹോത്രയാണ് ഈ പ്രശ്നം ലോക്സഭയില്‍ ഉന്നയിച്ചത്. ഇത് സംസ്ഥാനത്തിന്റെ പ്രശ്നമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ പ്രശ്നമല്ലെന്നും സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി പറഞ്ഞു. ഇക്കാര്യത്തില്‍ യുപി സര്‍ക്കാര്‍ ആവശ്യമായ നടപടികളെടുക്കുമെന്നു കരുതുന്നതായും അദ്ദേഹം പറഞ്ഞു.

വര്‍ഗീയലഹളകള്‍ ഉണ്ടാക്കാനായി ബിജെപി ഇത്തരം സംഭവങ്ങള്‍ ഉപയോഗപ്പെടുത്തുകയാണെന്ന് സമാജ്വാദി പാര്‍ട്ടി അംഗം രാം ഗോപാല്‍ യാദവ് പറഞ്ഞു. യുപിയിലെ മൂന്ന് കിഴക്കന്‍ ജില്ലകളില്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കാനാണ് ലക്ഷ്യം. ബിജെപി എംഎല്‍എ കൊല്ലപ്പെട്ട ശേഷം ഇവിടങ്ങളില്‍ നിരവധി വീടുകള്‍ തീവച്ചു നശിപ്പിച്ചിട്ടുണ്ടെന്നും യാദവ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X