ചുഴലിക്കാറ്റ് കടക്കുന്നത് ശനിയാഴ്ചയാവും
ചെന്നൈ: ബാസ് കൊടുങ്കാറ്റ് തമിഴ്നാട്ടിനും ആന്ധ്രാപ്രദേശിനുമിടയിലൂടെ കടന്നുപോകുന്നത് ഡിസംബര്‍ മൂന്ന് ശനിയാഴ്ച രാവിലെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വ്യാഴാഴ്ച രാത്രി മുതല്‍ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ കനത്ത മഴയും ശക്തിയേറിയ കാറ്റുമുണ്ടാകും. കാഞ്ചീപുരം, ചെന്നൈ, തിരുവള്ളൂര്‍, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന തമിഴ്നാട്ടിലെ വടക്കന്‍ തീരത്തായിരിക്കും ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നത്. ഇവിടെ ചില സ്ഥലങ്ങളില്‍ അതിശക്തമായ മഴയുണ്ടായേക്കും.
ഇവിടങ്ങളില്‍ മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും കാറ്റ് വീശുന്നത്. മറ്റ് തീരദേശ ജില്ലകളില്‍ മഴയും 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റുമുണ്ടാവാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications