രാഷ്ട്രപതി പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു
തിരുച്ചിറപ്പള്ളി: രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച പ്രളയബാധിത പ്രദേശങ്ങള്‍ നിരീക്ഷിച്ചു. തിരുച്ചിറപ്പള്ളി, പേരാമ്പലൂര്‍, തഞ്ചാവൂര്‍, കൂഡല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളാണ് രാഷ്ട്രപതി ഹെലികോപ്റ്ററിലൂടെ നിരീക്ഷിച്ചത്.
ബുധനാഴ്ച രാത്രി ഇവിടെ തങ്ങിയ കലാം തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഒ.പനീര്‍ ശെല്‍വം, തൊഴില്‍മന്ത്രി പി.അണ്ണാവി, റവന്യൂ അഡ്മിനിസ്ട്രേറ്റര്‍ ആര്‍.സന്താനം എന്നിവരോടൊപ്പമാണ് പ്രളയബാധിത സ്ഥലങ്ങള്‍ നിരീക്ഷിച്ചത്. പ്രളയദുരിതങ്ങളെപ്പറ്റി ബുധനാഴ്ച സന്താനം രാഷ്ട്രപതിയെ ധരിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 9ന് അദ്ദേഹം തിരുച്ചിറപ്പള്ളിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ചെന്നൈയിലേക്ക് മടങ്ങി.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വിമാനത്താവളത്തിലും ജില്ലയിലെ പല സ്ഥലങ്ങളിലും കനത്ത സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.












Click it and Unblock the Notifications