കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മോണിക്കയുടെ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വിധി
ഹൈദരാബാദ്: വ്യാജ പാസ്പോര്‍ട്ട് കേസില്‍ മോണിക്ക ബേദി സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ ഹൈദരാബാദിലെ പ്രത്യേക കോടതി ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച വിധി പറയും.
നേരത്തെ ഈ കേസ് പരിഗണനക്കു വന്നപ്പോള്‍ മോണിക്കക്ക് ജാമ്യം നല്‍കുന്നതിനെ സിബിഐ അഭിഭാഷകന് എതിര്‍ത്തിരുന്നു. മോണിക്ക ഇനിയും രാജ്യം വിട്ടുപോയാല്‍ തിരികെ കൊണ്ടുവരാന്‍ ബുദ്ധിമുട്ടാകുമെന്നു പറഞ്ഞാണ് വക്കീല്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. ഇതെത്തുടര്‍ന്ന് ജാമ്യാപേക്ഷയിലെ വിധി പറയുന്നത് കോടതി ഡിസംബര്‍ ഒന്നിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
എന്നാല്‍ അധോലോക നേതാവ് അബു സലീമാണ് വ്യാജ പേരില്‍ മോണിക്കക്ക് പാസ്പോര്‍ട്ട് സംഘടിപ്പിച്ചു നല്‍കിയതെന്നും അതില്‍ മോണിക്കക്ക് യാതൊരു പങ്കുമില്ലെന്നുമാണ് മോണിക്കയുടെ വക്കീല്‍ വാദിച്ചത്.
Comments
Story first published: Thursday, December 1, 2005, 23:53 [IST]