കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മോണിക്കയുടെ ജാമ്യാപേക്ഷയില്‍ വിധി പിന്നീട്
ഹൈദരാബാദ്: വ്യജ പാസ്പോര്‍ട്ട് കേസില്‍ അധോലോക നേതാവ് അബു സലീമിന്റെ കാമുകി മോണിക്കാ ബേദിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് പ്രത്യേക സിബിഐ കോടതി മാറ്റി വച്ചു. ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് കേസിലെ വിധി മാറ്റിക്കൊണ്ട് സിബിഐ കോടതി ഉത്തരവിട്ടത്.
വ്യാജ പാസ്പോര്‍ട്ട് കേസുമായി ബന്ധപ്പെട്ടാണ് മുംബൈയില്‍ നിന്നും മോണിക്കയെ ആന്ധ്രയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഡിസംബര്‍ ഒന്‍പത് വരെ ഇവരെ ജൂഡീഷ്യന്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.
വ്യാജപേരിലും മേല്‍വിലാസത്തിലും മോണിക്കയും അബുസലീമും പാസ്പോര്‍ട്ട് സംഘടിപ്പിച്ചുവെന്നതാണ് കേസ്.
Comments
Story first published: Thursday, December 1, 2005, 23:53 [IST]