പ്രഹ്ലാദ് പട്ടേല്‍ ബിജെപിയില്‍ നിന്നു രാജിവച്ചു
ഭോപാല്‍: ഉമാഭാരതിയുമായി ഉറ്റ ബന്ധമുള്ള നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് പട്ടേല്‍ ബിജെപിയില്‍ നിന്നും രാജിവച്ചു.
മധ്യപ്രദേശ് നിയമസഭാകക്ഷി യോഗത്തില്‍ നിന്ന് ഉമാഭാരതിയ്ക്കൊപ്പം ഇറങ്ങിപ്പോയതിന് രണ്ടു ദിവസം മുമ്പ് പട്ടേല്‍ ബിജെപിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു.
പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് താന്‍ രാജി സമര്‍പ്പിച്ചിട്ടുണ്ടെന്ന് പട്ടേല്‍ അറിയിച്ചു. ഉമാഭാരതിയെ പിന്തുണയ്ക്കുന്നത് തുടരുന്നതിനും അവര്‍ നടത്തുന്ന പദയാത്രയില്‍ പങ്കെടുക്കുന്നതിനായുമാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉമാഭാരതിയെ സംബന്ധിച്ച് ഇപ്പോഴും ബിജെപിയിലേക്ക് തിരിച്ചുപോകാനുള്ള ഒരു അവസരം മുന്നിലുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കാന്‍ താന്‍ വളരെ ആലോചിച്ച് തീരുമാനിച്ചതാണ്. ബിജെപിയുടെ തത്വങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും പട്ടേല്‍ പറഞ്ഞു.












Click it and Unblock the Notifications