റാംഗിങ് പ്രശ്നം ലോക്സഭയില്‍
ദില്ലി: കോട്ടയം സ്കൂള്‍ ഒഫ് മെഡിക്കല്‍ എജ്യുക്കേഷനില്‍ പെണ്‍കുട്ടി റാഗിങ്ങിന്റെ പേരില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവം പി.സി.തോമസ് എംപി ലോക്സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന റാഗിങ് ക്രൂരതകളെ കുറിച്ച് ദേശീയ സംവാദം വേണമെന്ന് പി.സി.തോമസ് ആവശ്യപ്പെട്ടു.
കോട്ടയത്ത് കോളജില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കോളജ് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. റാഗിങ് അങ്ങേയറ്റം കിരാതമാണ്. റാഗിങ് പലരിലും മാനസികാസ്വാസ്ഥ്യമുണ്ടാക്കുകയും റാഗിങില്‍ മനം നൊന്ത് ചിലര്‍ ജീവനൊടുക്കുക പോലും ചെയ്തിട്ടുണ്ടെന്നും പി.സി.തോമസ് സഭയില്‍ പറഞ്ഞു.












Click it and Unblock the Notifications