ബാസ് കൊടുങ്കാറ്റ് വ്യാഴാഴ്ച രാത്രി ആഞ്ഞടിച്ചേക്കും
ചെന്നൈ: ബാസ് ചുഴലിക്കാറ്റ് ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ച രാവിലെയോ ചെന്നൈക്കും ആന്ധ്രാപ്രദേശിലെ മച്ചലിപട്ടണത്തിനു ഇടയില്‍ ആഞ്ഞടിച്ചേക്കും.
ഇപ്പോള്‍ ബാസ് ചെന്നൈക്ക് 400 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റ് നീങ്ങുന്നതോടെ തമിഴ്നാടിന്റെ വടക്കന്‍ തീരത്തും പോണ്ടിച്ചേരിയിലും ആന്ധ്രയുടെ തെക്കന്‍ തീരത്തും അടുത്ത 48 മണിക്കൂര്‍ കനത്ത മഴയുണ്ടായേക്കും.
മണിക്കൂര്‍ 80-90 കിലോമീറ്റര്‍ വേഗതയിലായിരിക്കും ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നത്. കാഞ്ചീപുരം, ചെന്നൈ, തിരുവള്ളുവര്‍ ജില്ലകളിലാണ് ചുഴലിക്കാറ്റ് ശക്തമാവാനിടയുള്ളത്. ശക്തമായ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. ഈ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications