തേജസിന്റെ പരിശീലനപ്പറക്കല്‍ വിജയം
ബാംഗ്ലൂര്‍: പ്രതിരോധ വകുപ്പ് നിര്‍മിച്ച കനം കുറഞ്ഞ വിമാനമായ തേജസ് വിജയകരമായി പരിശീലനപ്പറക്കല്‍ നടത്തി. പ്രതിരോധ കേന്ദ്രങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
പരിശീലനപ്പറക്കല്‍ 26 മിനിറ്റോളം നീണ്ടുനിന്നു. പരിശീലനപ്പറക്കല്‍ തൃപ്തികരമായിരുന്നുവെന്ന് പൈലറ്റ് വിക്രം സിംഗ് പറഞ്ഞു. പ്രതിരോധ വകുപ്പിന് പ്രത്യേകമായാണ് ആധുനിക സാങ്കേതികവിദ്യയുപയോഗിച്ച് കനം കുറഞ്ഞ വിമാനം നിര്‍മിച്ചിരിക്കുന്നത്.
ബാംഗ്ലൂര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏറോനോട്ടിക്കല്‍ വികസന ഏജന്‍സിയാണ് വിമാനം നിര്‍മിച്ചത്.












Click it and Unblock the Notifications