ബിജെപി നേതാക്കള്‍ക്ക് ഉമാഭാരതിയുടെ കത്ത്
ദില്ലി: ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും പാര്‍ട്ടിയുടെ പ്രതിഛായക്ക് കളങ്കം വരുത്തിയെന്നും ആരോപിച്ച് ഉമാഭാരതി ബിജെപി പാര്‍ലമെന്ററി ബോര്‍ഡിലെ ചില അംഗങ്ങള്‍ക്ക് കത്തെഴുതി.
ദില്ലിയിലെ മഹാജന്റെ വീട്ടില്‍ വച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ ജെറ്റ്ലിയുടെ സാന്നിധ്യത്തില്‍ ശിവരാജ്സിംഗ് ചൗഹാനെ മധ്യപ്രദേശ് മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത് ജനാധിപത്യവിരുദ്ധമാണെന്ന് ഉമാഭാരതി കത്തില്‍ പറയുന്നു. ഈ തീരുമാനത്തേക്കാള്‍ തീരുമാനം അറിയിച്ച രീതിയാണ് തന്നെ ഏറെ മുറിപ്പെടുത്തിയതെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
മഹാജന്റെ വീട്ടില്‍വച്ചാണ് ഈ തീരുമാനമെടുത്തത് എന്നത് മധ്യപ്രദേശിലെ ജനങ്ങളോടു ചെയ്ത കടുത്ത അനീതിയാണ്. മഹാജനെ പോലൊരുളുടെ വീട്ടില്‍ വച്ച് ഈ തീരുമാനം തന്നെ അറിയിച്ചതിലൂടെ അരുണ്‍ ജെറ്റ്ലി ചെയ്തത് വലിയ തെറ്റാണെന്നും കത്തില്‍ പറയുന്നു.
മാധ്യമങ്ങള്‍ക്കു മുന്നില്‍ വച്ച് കഴിഞ്ഞ വര്‍ഷം അദ്വാനി തന്നെ പരസ്യമായി വിമര്‍ശിച്ചതിന് കാരണക്കാരന്‍ മഹാജനാണെന്നും ഉമ ആരോപിക്കുന്നു.












Click it and Unblock the Notifications