തൃശൂര്‍-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക്
കോഴിക്കോട്: ബസ് ഡ്രൈവറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് തൃശൂര്‍-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകള്‍ പണിമുടക്കി. കോഴിക്കോട്-ഗുരുവായൂര്‍ റൂട്ടിലും പണിമുടക്കുണ്ട്.
നവംബര്‍ 30 ബുധനാഴ്ച രാത്രി എടപ്പാളിനടുത്ത് പന്താവൂരില്‍ വച്ച് എസ് ആര്‍ ടി എന്ന ബസ് തടഞ്ഞുനിര്‍ത്തി നാട്ടുകാര്‍ ഡ്രൈവറെ ആക്രമിച്ചതിനെ തുടര്‍ന്നാണ് പണിമുടക്ക്. എന്നാല്‍ പ്രാദേശിക സര്‍വീസുകള്‍ മുടങ്ങിയിട്ടില്ല.
ബസ് നിര്‍ത്താത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications