സിയാല്‍ വിമാന അറ്റകുറ്റപ്പണികേന്ദ്രം തുടങ്ങുന്നു
മുംബൈ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന അറ്റകുറ്റപ്പണികേന്ദ്രം തുടങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൊച്ചി ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സര്‍വീസസ് എന്ന ഈ കമ്പനി സിയാല്‍ ഉടമസ്ഥതയിലാണ് ആരംഭിക്കുക.
സാധാരണ രീതികളില്‍ നിന്നും വ്യത്യസ്തമായി ഈ കമ്പനിയുടെ 49 ശതമാനം ഓഹരി ലോകത്തെമ്പാടുമുള്ള വിമാനക്കമ്പനികളില്‍ ജോലി ചെയ്യുന്ന ലൈസന്‍സുള്ള എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചനീയര്‍മാര്‍ക്കാണ്.
കമ്പനിക്കായുള്ള സ്ഥലം കണ്ടെത്തുകയും കമ്പനിക്കായുള്ള സൗകര്യങ്ങളൊരുങ്ങുകയും ചെയ്തിട്ടുണ്ട്. കമ്പനിയുടെ നിര്‍മാണത്തിനായുള്ള ടെന്‍ഡര്‍ അടുത്തയാഴ്ച വിളിക്കുമെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ കുര്യന്‍ പറഞ്ഞു.
ക്യാബിന്‍ ക്രൂ പരിശീലനവും ഫ്ലൈയിംഗ് പരിശീലനവും ഈ കമ്പനിയില്‍ നല്‍കും.












Click it and Unblock the Notifications