ഡിസംബര്‍ ആറിന് കേരളത്തില്‍ ഹര്‍ത്താല്‍
തിരുവനന്തപുരം: ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പതിമൂന്നാം വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് പണിമുടക്കും ഹര്‍ത്താലുമാചരിക്കാന്‍ ബാബറി മസ്ജിദ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കേരള ഘടകം ആഹ്വാനം ചെയ്തു.
കേന്ദ്ര ഭരണത്തില്‍ കോണ്‍ഗ്രസ് തിരിച്ചെത്തിയ സാഹചര്യത്തില്‍ ബാബറി മസ്ജിദ് തല്‍സ്ഥാനത്തുതന്നെ നിര്‍മ്മിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
മസ്ജിദിന്റെ തകര്‍ച്ചയില്‍ കോണ്‍ഗ്രസ് മുസ്ലിം സമുദായത്തോട് നടത്തിയ ക്ഷമാപണം സത്യസന്ധമാണെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിച്ച് അത് തെളിയിക്കുകയാണ് വേണ്ടതെന്ന് തിരുവനന്തപുരത്ത് കമ്മിറ്റി വിളിച്ചുചേര്‍ത്ത യോഗം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications