പത്രപ്രവര്‍ത്തകന്‍ കെ.സി.ജോണ്‍ അന്തരിച്ചു
കോട്ടയം: പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കെ.സി.ജോണ്‍ (82) അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
തിരുവനന്തപുരത്ത് ടൈംസ് ഒഫ് ഇന്ത്യയുടെ ബ്യൂറോ ചീഫ് ആയിരുന്നു. ഫ്രീപ്രസ് ജേര്‍ണലില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച കെ.സി.ജോണ്‍ ബോംബെ ക്രോണിക്കിള്‍, സര്‍ദാര്‍ പട്ടേലിന്റെ ഭാരത്, ഹൈദരാബാദിലെ ന്യൂസ് ടൈം എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ജേര്‍ണലിസം ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്നു. ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏതാനും പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.












Click it and Unblock the Notifications