പിണറായിയുടെ പ്രസ്താവന നിര്‍ഭാഗ്യകരം: എന്‍എസ്എസ്
തിരുവനന്തപുരം: തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ ഒരു പ്രബല സമുദായ സംഘടന ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്ന സിപിഎം നേതാവ് പിണറായി വിജയന്റെ പ്രസ്താവന എന്‍എസ്എസിനെ ഉദ്ദേശിച്ചാണെങ്കില്‍ ദൗര്‍ഭാഗ്യകരമാണെന്ന് എന്‍എസ്എസ് അറിയിച്ചു. എന്‍എസ്എസ് അസിസ്റന്റ് സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
എന്‍എസ്എസിന് ഒരു രാഷ്ട്രീയപാര്‍ട്ടിയോടും പ്രത്യേക പ്രീതിയോ തൊട്ടുകൂടായ്മയോ ഇല്ല. ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കണമെന്നോ തോല്‍പ്പിക്കണമെന്നോ ആവശ്യപ്പെട്ട് എന്‍എസ്എസ് സര്‍ക്കുലര്‍ ഇറക്കിയിട്ടില്ലെന്നും എന്‍എസ്എസ് പറഞ്ഞു.












Click it and Unblock the Notifications