പാന്‍ മസാല നിരോധിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പാന്‍മസാല നിരോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. രാമചന്ദ്രന്‍മാസ്റര്‍ പറഞ്ഞു. നവംബര്‍ 30 ബുധനാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇതിനായി ഭക്ഷ്യമാലിന്യ നിരോധന നിയമത്തില്‍ മാറ്റം വരുത്താന്‍ നിയമവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എയ്ഡ്സ്, മയക്കുമരുന്ന് ഉപയോഗം എന്നിവയുടെ വ്യാപനം ക്രമാതീതമായി ഉയരുന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ബോധവത്ക്കരണ യജ്ഞം സംഘടിപ്പിക്കും.
ബോധവല്‍ക്കരണ യജ്ഞത്തിന് പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് 1000 രൂപ പ്രതിഫലം നല്‍കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications