റാഗിങ്: ഡോക്ടര്‍ക്കെതിരെ നടപടിയുണ്ടാകും
തിരുവനന്തപുരം: കോട്ടയം സ്കൂള്‍ ഒഫ് മെഡിക്കല്‍ എജ്യുക്കേഷനില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവവുമായ ബന്ധപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടായേക്കും. കേസില്‍ തെറ്റായ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയതിനാണ് ഇവര്‍ക്കെതിരെ നടപടിയുണ്ടാവുക.
ഗൈനോക്കോളജി ഡിപ്പാര്‍ട്ട്മെന്റിലെ ഡോ.വീണക്കെതിരെയും സൈക്ക്യാട്രി ഡിപ്പാര്‍ട്ട്മെന്റിലെ സെയ്ഫുന്നീസക്കുമെതിരെയാണ് നടപടിക്ക് സാധ്യത.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് വിധേയമായിട്ടുള്ളതായിട്ടാണ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ പെണ്‍കുട്ടി പീഡനത്തിന് വിധേയമായിട്ടില്ലെന്നും മാനസികമായി അസ്വാസ്ഥ്യമുണ്ടെന്നുമാണ് റിപ്പോര്‍ട്ട് നല്‍കിയത്.












Click it and Unblock the Notifications