എച്ച്ഐവി ബാധിച്ച കുട്ടികള്‍ക്ക് സ്കൂള്‍: മുഖ്യമന്ത്രി
കോട്ടയം: തൃശൂരില്‍ അടുത്ത വര്‍ഷം എച്ച്ഐവി ബാധിതരായ കുട്ടികള്‍ക്കു വേണ്ടി എയ്ഡഡ് സ്കൂള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പാമ്പാടിയില്‍ ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച എച്ച്ഐവി ബാധിതരായവര്‍ക്കു വേണ്ടി തുടങ്ങുന്ന ആശാ കിരണ്‍ എന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് സ്കൂളുകളില്‍ എച്ച്ഐവി ബാധിതരായ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടാണ് ഇവര്‍ക്കു വേണ്ടി സ്കൂള്‍ തുടങ്ങുന്നത്. എച്ച്ഐവി ബാധിതര്‍ക്കായുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം എച്ച്ഐവി ബാധിതരെ പുനരധിവസിപ്പിക്കാനുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞു.
അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ് ആന്റ് ചാരിറ്റബില്‍ ഇന്‍സ്റിറ്റ്യൂഷന്‍സ് കേരളയുടെ കീഴിലാണ് ആശാ കിരണ്‍ ആരംഭിക്കുന്നത്.












Click it and Unblock the Notifications