കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്ലുവാതിക്കല്‍: കടകംപള്ളി സുരേന്ദ്രനെ വെറുതെ വിട്ടു

  • By Staff
Google Oneindia Malayalam News

കൊല്ലം: കല്ലുവാതിക്കല്‍ മദ്യദുരന്തക്കേസില്‍ പ്രതിയായ മണിച്ചനില്‍ നിന്നും മാസപ്പടി വാങ്ങിയെന്ന കേസില്‍ സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനെ വിജിലിന്‍സ് പ്രത്യേക കോടതി വെറുതെ വിട്ടു.

ഡിസംബര്‍ ഒന്ന് വ്യാഴാഴ്ചയാണ് കടകംപള്ളിയെ മതിയായ തെളിവുകളില്ലാത്തതിനാല്‍ വെറുതെ വിടുന്നതായി വിജിലന്‍സ് കോടതി ഉത്തരവിട്ടത്.

മണിച്ചനില്‍ നിന്ന് മാസപ്പടി പറ്റിയെന്ന കേസില്‍ സുരേന്ദ്രനു പുറമെ സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട എം. സത്യനേശന്‍, സി പി ഐ നേതാവ് ഭാര്‍ഗവീ തങ്കപ്പന്‍ എന്നിവര്‍ക്കെതിരെയും കേസ് നിലവിലുണ്ട്.

മണിച്ചന്റെ മാസപ്പടി ഡയറിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തിയത്. എന്നാല്‍ നേതാക്കള്‍ക്ക് മാസപ്പടി നല്‍കിയിട്ടില്ലെന്ന് മണിച്ചനും മണിച്ചനെ അറിയില്ലെന്ന് സുരേന്ദ്രനും കേസ് വിചാരണയില്‍ കോടതിയെ അറിയിച്ചിരുന്നു. മണിച്ചനില്‍ നിന്നും സുരേന്ദ്രന്‍ 50,000 രൂപ കൈപ്പറ്റിയെന്നായിരുന്നു കേസ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X