ബംഗ്ലാദേശില്‍ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു
ധാക്ക: ബംഗ്ലാദേശിലെ ഗാസിപൂര്‍ ജില്ലയില്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. കര്‍ശനമായ ഇസ്ലാമിക നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തീവ്രവാദികള്‍ നടത്തുന്ന സ്ഫോടനങ്ങളില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ദേശീയ പണിമുടക്ക് ആചരിക്കുന്നതിനിടയിലാണ് സ്ഫോടനം
ഗാസിപൂരിലെ ലോക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഓഫീസിനും പ്രസ് ക്ലബ്ബിനും ഇടയിലായാണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരില്‍ നാല് പേര്‍ പൊലീസുകാരാണ്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജമായത്തുല്‍ മുജാഹിദ്ദീന്‍ ഇസ്ലാമിക് എന്ന തീവ്രവാദി സംഘടനയില്‍ പെട്ട ഒരാളാണ് ബോംബ് സ്ഫോടനം നടത്തിയത്. പരിക്കേറ്റവരില്‍ ഇയാളും ഉള്‍പ്പെടുന്നു.
ഗാസിപൂരില്‍ ചൊവ്വാഴ്ച നടന്ന ബോംബ് സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ദിവസം തന്നെ ചിറ്റഗോംഗില്‍ നടന്ന സ്ഫോടനത്തില്‍ മൂന്ന് പേരും കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications