ഹിസ്ബുള്‍ യൂറോപ്യന്‍ യൂണിയന്റെ തീവ്രവാദി പട്ടികയില്‍
ലണ്ടന്‍: ഒരു ദശകക്കാലമായി ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന ഹിസ്ബുള്‍ മുജാഹിദീനെ യൂറോപ്യന്‍ യൂണിയന്‍ തീവ്രവാദി സംഘടനകളുടെ പട്ടികയില്‍ പെടുത്തി.
പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുളിന്റെ ഫണ്ടുകളും ആസ്തികളും സാമ്പത്തിക സ്രോതസുകളും ഇതോടെ മരവിപ്പിച്ചേക്കും.
മുസ്ലിം തീവ്രവാദി സംഘടനയായ ജമായത്തെ ഇസ്ലാമിയുമായി ബന്ധമുള്ള സംഘടനയാണ് ഹിസ്ബുള്‍. എണ്‍പതുകളില്‍ സ്ഥാപിതമായ ഈ സംഘടന പ്രധാനമായും ഇന്ത്യന്‍ സുരക്ഷാ സേനയെയും ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളെയും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിച്ചുവരുന്നത്. അഫ്ഗാനിസ്ഥാനിലും ഹിസ്ബുള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
2001 സപ്തംബര്‍ 11ലെ തീവ്രവാദി ആക്രമണത്തെ തുടര്‍ന്നാണ് യൂറോപ്യന്‍ യൂണിയന്‍ വിവിധ സംഘടനകളെ തീവ്രവാദി പട്ടികയില്‍ പെടുത്തി തുടങ്ങിയത്.












Click it and Unblock the Notifications