കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനാമയില്‍ മലയാളി തൂങ്ങിമരിച്ച നിലയില്‍

  • By Staff
Google Oneindia Malayalam News

മനാമ: മനാമയില്‍ പാവറട്ടി സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാവറട്ടി പോവില്‍ തിരുമഠത്തില്‍ സിദ്ധാര്‍ത്ഥ(52)നെയാണ് നവംബര്‍ 30 വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ സ്വന്തം കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാബ് അല്‍ ബഹറിനില്‍ കൂട്ടുകാര്‍ക്കൊപ്പം ഒരു ഫ്ലാറ്റിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്.

കഴിഞ്ഞ 13 വര്‍ഷങ്ങളായി ബഹറിനിലുള്ള സിദ്ധാര്‍ത്ഥന്‍ 2005 ജൂണ്‍ വരെ മനാമയിലെ ക്യാപിറ്റല്‍ ഹോട്ടലില്‍ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. അടുത്തിടെ കേരളത്തില്‍ പോയി മടങ്ങി വന്ന ശേഷം ബഹറിനില്‍ ഇദ്ദേഹം സ്വന്തമായി ബിസിനസ് തുടങ്ങിയിരുന്നു.

സിദ്ധാര്‍ത്ഥന്റെ മൃതദേഹം സാല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിലേക്കു മാറ്റി. മൃതദേഹം നാട്ടിലെത്തിക്കാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചു വരികയാണ്.

സിദ്ധാര്‍ത്ഥന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X