കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളാ ചേംബര്‍ ഓഫ് കോമേഴ്സ് യുഎഇ ചേംബറുമായി ധാരണയില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളാ ചേംബര്‍ ഓഫ് കോമേഴ്സ് ദുബായ് ചേംബര്‍ ഓഫ് കോമേഴ്സുമായി ധാരണാപത്രം ഒപ്പിടും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യവസായ, നിക്ഷേപ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനുള്ള ധാരണാപത്രത്തിലാണ് ഒപ്പിടുന്നത്. കേരളാ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍ഖ് സി.പി രാജനാണ് ഇക്കാര്യം അറിയിച്ചത്.

ധാരണാപത്രത്തിന്റെ കരടുരൂപം തയ്യാറായിക്കഴിഞ്ഞതായും ഇത് ഒപ്പുവയ്ക്കാന്‍ ദുബായ് ചേംബര്‍ ഓഫ് കോമേഴ്സ് സംഘം ഉടനടി കേരളത്തിലെത്തുമെന്നും രാജന്‍ പറഞ്ഞു.

അടുത്തിടെ രാജന്റെ നേതൃത്വത്തില്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രതിനിധിസംഘം യുഎഇ സന്ദര്‍ശിച്ചിരുന്നു.സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നതു സംബന്ധിച്ച് ഫെഡറേഷന്‍ ഓഫ് യുഎഇ ചേംബര്‍ ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ്, ഇന്ത്യന്‍ ബിസിനസ് പ്രൊമോഷന്‍ കൗണ്‍സില്‍, ഹമാരിയ ഫ്രീസോണ്‍, ദുബായ് ഇന്റര്‍നെറ്റ് സിറ്റി എന്നിവയുമായും പ്രതിനിധിസംഘം ചര്‍ച്ച നടത്തി.

സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടം തുടങ്ങിയ ശേഷം കേരളത്തില്‍ ഹെല്‍ത്ത് സിറ്റി, നോളേജ് സിറ്റി എന്നിവ സ്ഥാപിക്കാനും ദുബായ് ഇന്റര്‍നെറ്റ് സിറ്റി സമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X