അസമില്‍ വംശീയ ലഹളയില്‍ ആറ് മരണം കൂടി
ദിഫു (അസം): അസമില്‍ വംശീയ ലഹളയില്‍ ആറ് പേര്‍ കൂടി കൊല്ലപ്പെട്ടു. നൂറ്റമ്പതിലേറെ വീടുകള്‍ ലഹളയില്‍ തകര്‍ന്നു.
കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും രണ്ടു മാസം പ്രായമുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു. പൊലീസ് നടത്തിയ തിരച്ചിലില്‍ ഒമ്പത് തീവ്രവാദികളെയും മറ്റ് ഒമ്പതു പേരെയും അറസ്റ് ചെയ്തിട്ടുണ്ട്.
കബ്റി, ദിമാസ് എന്നീ ആദിവാസി ഗോത്രങ്ങള്‍ തമ്മിലാണ് ലഹള. കഴിഞ്ഞ ഒക്ടോബറിലുണ്ടായ ലഹളയില്‍ 90ലേറെ പേര്‍ മരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ ഏറ്റുമുട്ടല്‍.
ലഹളയെ തുടര്‍ന്ന് അറുപത് ശതമാനം ജനങ്ങളും വീടുകള്‍ വിട്ട് പോയിരിക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപിച്ച താത്കാലിക കേന്ദ്രങ്ങളിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്.












Click it and Unblock the Notifications